ജയന്ത് ലാലിനെ അനുസ്മരിച്ച് കോണ്‍ഗ്രസ്; പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തി

google news
dg

 കണ്ണൂര്‍:മുന്‍ ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട്  ജയന്ത് ലാലിന്റെ ഇരുപത്തിയൊന്‍പതാമത്  ചരമദിനം പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ പുഷ്യാര്‍ച്ചനയോട് കൂടി ആചരിച്ചു. ഡി.സി.സി   പ്രസിഡണ്ട് അഡ്വ : മാര്‍ട്ടിന്‍ ജോര്‍ജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കൂക്കിരി രാജേഷ് അധ്യക്ഷനായി.

 ഡി.സി.സി  ജനറല്‍ സിക്രട്ടറിമാരായ കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, സുരേഷ് ബാബു എളയാവൂര്‍, കായക്കുല്‍ രാഹുല്‍ , കല്ലിക്കോടന്‍ രാഗേഷ്, രഗേഷ് കുഞ്ഞിപ്പള്ളി, അനൂപ് ബാലന്‍, ഉഷാകുമാരി, വസന്ത് പള്ളിയും മൂല, നാവത്ത് പുരുഷോത്തമന്‍ ,രഞ്ചിത്ത് താളിക്കാവ് മോഹനാംഗന്‍ .എന്‍.വി. പ്രദീപ് ,കെ.മോഹനന്‍ വിഹാസ് അത്താഴക്കുന്ന് , മുരളി, രമേശന്‍, ജയന്ത് ലാലിന്റെ കുടുംബാംഗങ്ങള്‍  എന്നിവര്‍ അനുസ്മരണ പരിപാടിയില്‍  പങ്കെടുത്തു.

Tags