തലശേരി കുഴിപ്പങ്ങാട് തണ്ണീർത്തടം നികത്തൽ കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും നടത്തി

Congress held a protest march and dharna against filling up of Thalassery Kipppangadu wetland.
Congress held a protest march and dharna against filling up of Thalassery Kipppangadu wetland.

തലശേരി : കുഴിപ്പങ്ങാട്  എരഞ്ഞോളിപുഴയോരത്ത് മത്സ്യകൃഷിയുടെ പേരിൽ തണ്ണീർത്തടം മണ്ണിട്ട് നികത്തുന്ന പ്രവർത്തിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തലശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സബ്ബ് കളക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

ഭൂമാഫിയക്ക്   അധികൃതർ കൂട്ടുനിൽക്കുന്നുവെന്ന്ആരോപിച്ചായിരുന്നു  ധർണ്ണ . തലശ്ശേരി നഗരസഭ പരിധിയിൽ തിരുവങ്ങാട് വില്ലേജിൽ ഉൾപ്പെട്ട കുഴിപ്പങ്ങാട് എരഞ്ഞോളി പുഴയോരത്ത് മത്സ്യകൃഷിയുടെ പേരിൽ ഏക്കർ കണക്കിന് തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്  തലശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സബ്ബ് കളക്ടർ ഓഫീസിലേക്ക്  പ്രതിഷേധ മാർച്ചും ധർണ്ണ സംഘടിപ്പിച്ചത്.

കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി സബ് കലക്ടർ ഓഫീസിന് മുന്നിൽ സമാപിച്ചു.തുടർന്ന് നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. 

ഭൂമാമാഫിയുടെ നടപടിക്ക് അധികൃതരും ഒത്താശ ചെയ്യുകയാണെന്ന് കെപി സാജു ആരോപിച്ചു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.അസ്സൈനാർ, പി.വി. രാധാകൃഷ്ണൻ , എ. ഷർമ്മിള -പത്മജ രഘുനാഥ്, തുടങ്ങിയവർ സംസാരിച്ചു.

Tags