ഇനി ഹാർഡ് വെയർ & നെറ്റ് വർക്കിംഗ് പരിശീലിക്കാം സൗജന്യമായി ; അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 21

google news
kannur
കണ്ണൂർ : കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്  2024 ഫ്രെബ്രുവരി ആദ്യ വാരം ആരംഭിക്കുന്ന 45 ദിവസത്തെ സൗജന്യ കമ്പ്യൂട്ടർ ഹാർഡ് വെയർ & നെറ്റ് വർക്കിംഗ് പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പ്രാക്ടിക്കൽ അധിഷ്ഠിത പരിശീലനത്തിലേക്ക് 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ജനുവരി 21. വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക് 0460-2226573

Tags