തകർച്ചയിലായ കാർഷിക മേഖലയെ രക്ഷിക്കാൻ സമഗ്രമായ പുനരധിവാസ പാക്കേജുകൾപ്രഖ്യാപിക്കണം : കെ ടി സഹദുള്ള

ssss


കണ്ണൂർ:ഇന്ത്യയിലെയും വിശിഷ്യാകേരളത്തിലെയും കാർഷിക മേഖല തികഞ്ഞ അവഗണന നേരിടുകയാണെന്നും ദുരിതമനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻസമഗ്രമായ  പുനരധിവാസ കാർഷികപാക്കേജുകൾപ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ്ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ളആവശ്യപ്പെട്ടു.

കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരുംഏഴരവർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാരും കർഷകരോട്കാ ണിക്കുന്നത്‌ തികഞ്ഞഅവഗണനയാണ്.നാണ്യവിളകൾക്ക് വിലയില്ലാതാകുന്നതു മൂലമാണ് കാർഷിക മേഖല ഇത്രയേറെ ദുരിതത്തിലേക്ക്എ ത്തപ്പെട്ടത്ത് .ഇതിൻറെ ഫലമായി നിരവധികർഷകർആത്മഹത്യചെയ്യുകയുംഒട്ടനവധി കർഷകർആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുകയുമാണ്.ആയതിനാൽനാണ്യവിളകൾക്കുംമറ്റ്കാർഷികഉത്പന്നങ്ങൾക്കുംമാന്യമായവിലകൾലഭിക്കാൻഅധികൃതർ വിപണികളിൽ ഇടപെടണമെന്നുംഅദ്ദേഹം കൂട്ടിചേർത്തു.

സ്വതന്ത്ര കർഷകസംഘം അഴീക്കോട് നിയോജക മണ്ഡലം കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഇബ്രാഹിംകുട്ടി ഹാജിഅധ്യക്ഷത വഹിച്ചു. പി.വി.അബ്ദുള്ള മാസ്റ്റർ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിബി.കെ.അഹമ്മദ്,സ്വതന്ത്ര കർഷകസംഘം ജില്ലാവർക്കിംഗ്പ്രസിഡണ്ട് അഡ്വ.അഹമ്മദ്മാണിയൂർ,ജനറൽസെക്രട്ടറിപി.പി.മഹമൂദ്,സി.എറമുള്ളാൻ ,നസീർ ചാലാട്, ടി.കെ.ഹുസൈൻ, കെ.വി.ഹാരിസ്,പി.എം.മുഹമ്മദ്കുഞ്ഞിഹാജി,കെ.പി.എ.സലീം,ഒ.കെ.മൊയ്തീൻ,സിദ്ധീഖ്പുന്നക്കൽ ,കെ.പി.എം.ഹാരിസ്, കെ.വി.അഷ്റഫ്, വി.കെസി.മജീദ്,സി.കെ.അബ്ദുൽഖാദർ,നജീബ്മൊയ്തീൻ.ടി.പി.യുസഫ്,കെ.മഹമൂദ്,പി.പിമുഹമ്മദലി,വി.സി.മഹമൂദ്,ഇ.വി.മുഹമ്മദ്,കെ.ടി.ഉമർഫാറൂഖ് പ്രസംഗിച്ചു.
 

Tags