ചാലാട് സ്വകാര്യ ബസിൻ്റെ ചില്ല് എറിഞ്ഞു തകർത്തതായി പരാതി
Sep 28, 2024, 14:26 IST
കണ്ണൂർ: ചാലാട് അമ്പലത്തിന് സമീപത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ട ബസിന് നേരെ കല്ലേറ് നടത്തിയ സംഭവത്തിൽ പൊലിസ് കേസെടുത്തു. കല്ലേറിൽ ബസിന്‍റെ മുൻവശത്തെ ഗ്ലാസ് തകർന്നു. കെ എൽ 59 ഇ6294എസ്.എസ്. ഡീലക്സ് എന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്.
ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് രണ്ട് ദിവസമായി ബസ് സർവീസ് നടത്താതെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ബസ് ജീവനക്കാർ വന്ന് നോക്കിയപ്പോഴാണ് ബസിന്‍റെ മുൻവശത്തെ ഗ്ലാസ് പൊട്ടിയ നിലയിൽ കണ്ടത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.