റെയിൽവേയിൽ ജോലി വാഗ്ദ്ധാനം ചെയ്തു പത്തേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു; യുവാവിൻ്റെ പരാതിയിൽ കോയമ്പത്തൂർ സ്വദേശിനിക്കെതിരെ കേസെടുത്തു
Jun 27, 2024, 12:00 IST
കണ്ണൂർ:റെയില്‍വെയിൽ ടി.ടി.ആറായിജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് 10,70,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശിനിയുടെ പേരില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്തു.
കാടാച്ചിറ ഓരിക്കര എല്‍.പി സ്‌ക്കൂളിന് സമീപം സൗപര്‍ണികയിലെ കെ.വി.അഭിരാജിന്റെ(28)പരാതിയിലാണ് കോയമ്പത്തൂര്‍ സ്വദേശിനി രമ്യ മണികണ്ഠന്റെ പേരില്‍ കേസെടുത്തത്.2022 സപ്തംബര്‍ 5 മുതല്‍ 2024 ജൂണ്‍ 26 വരെയുള്ള കാലത്താണ് തുക കൈപ്പറ്റിതത്രേ. എന്നാൽ വാഗ്ദ്ധാനം ചെയ്ത ജോലിയോ ഇതിനായി കൊടുത്ത പണമോ ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.