കണ്ണൂർ തെക്കി ബസാറിൽ ലോറി ഉടമകളെ ഇരുമ്പ് വടികൊണ്ടു മർദ്ദിച്ചതായി പരാതി
Sep 21, 2024, 13:29 IST
കണ്ണൂർ: കണ്ണൂർ തെക്കി ബസാറിൽ ലോറി ഉടമകളെ ഇരുമ്പ് വടികൊണ്ടു അടിച്ചു പരുക്കേൽപ്പിച്ചതിന് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. കണ്ണൂർ തെക്കി ബസാർ അശോക ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ദിൽഷാദിൻ്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്.
ഇന്നലെ രാത്രി ലോറി സർവീസ് നടത്തുന്ന ദിൽഷാദിനെയും ലോറി ഉടമകളായ ഹാരിസ്, ഉണ്ണികൃഷ്ണൻ,ഗഫൂർ എന്നിവരെയും ഷാനിയെന്നയാളുടെ നേതൃത്വത്തിൽ ഇരുമ്പ് വടികൊണ്ടു അടിച്ചു പരുക്കേൽപ്പിച്ചുവെന്നാണ് പരാതി. മർദ്ദനത്തിൽ പരുക്കേറ്റവർ ചികിത്സയിലാണ്. ലോറി സർവീസുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.