വിമൽ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജിൽ അതിക്രമിച്ച് കയറി എസ് എഫ് ഐ നേതാക്കൾ ബാലറ്റ് പേപ്പർ യു യു സി യിൽ നിന്നും തട്ടിപ്പറിച്ചോടിയതായി പരാതി

sss

കണ്ണൂർ: ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിങ്ങ് കോളേജിൽ അതിക്രമിച്ച് കയറി ബാലറ്റ് പേപ്പർ തട്ടിപ്പറിച്ചോടിയതായി പരാതി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായ രണ്ടാം വർഷ എം ബി എ വിദ്യാർത്ഥി അതുൽ ജോസഫാണ് കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് പരാതി നൽകിയത്.കോളേജിൽ നിന്നും ബാലറ്റ് പേപ്പർ കൈപ്പറ്റി ക്ലാസ്സ് മുറിയിലേക്ക് പോയ സമയത്താണ് പുറത്ത് നിന്നും എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സംഘം അതുൽ ജോസഫിന്റെ കയ്യിൽ നിന്നും ബാലറ്റ് പേപ്പർ തട്ടിപ്പറിച്ചോടിയത്.

ജനാധിപത്യ സംവിധാനങ്ങളെയൊക്കെ കാറ്റിൽപറത്തി സെനറ്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഈ അക്രമത്തിന് പിന്നിലെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ പറഞ്ഞു.കോളേജ് ക്യാമ്പസ്സിൽ അതിക്രമിച്ച് കയറി എസ് എഫ് ഐ യുടെ നേതാക്കൾ തന്നെ ഇത്തരം ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് പരാജയ ഭീതി മൂലമാണെന്നും നഷ്ടപ്പെട്ട ബാലറ്റ് പേപ്പർ വീണ്ടും പുറപ്പെടുവിക്കാനുള്ള നടപടി രെജിസ്ട്രാർ കൈക്കൊള്ളണമെന്നും കെ എസ് യു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags