ഹസനിയ്യ ശരീഅത്ത് ഹിഫ്ളുൽ ഖുർആൻ കോളേജ് 13-ാംവാർഷിക സമ്മേളനം ഫെബ്രുവരി 13,14 ന് കാടാച്ചിറ മാളികപ്പറമ്പിൽ

google news
bhjv

കണ്ണൂർ : ഹസനിയ്യ ശരീഅത്ത് ഹിഫ്ളുൽ ഖുർആൻ കോളേജ് വാർഷിക സമ്മേളനം ഫെബ്രുവരി 13,14 തിയ്യതികളിലായി കാടാച്ചിറ മാളികപ്പറമ്പ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.

സമ്മേളന പരിപാടികൾ 13ന് വൈകുന്നേരം 5മണിക്ക് സയ്യിദ് ഹാഷിം തങ്ങളുടെ മഖ്ബറ സിയാറത്തോടെ ആരംഭിക്കും..... സിയാറത്തിന് സി.ടി മുഹമ്മദ് മൗലവി നേതൃത്വം നൽകും. തുടർന്ന്
സ്വാഗത സംഘം ചെയർമാൻ സി.മൊയ്‌ദു ഹാജി പതാക ഉയർത്തും.

വൈകുന്നേരം 7 മണിക്ക് ഉദ്ഘാടന സമ്മേളനം ഹസനിയ്യ: പ്രിൻസിപ്പാൾ മുഹമ്മദ് നൂറാനി മൗലവിയുടെ അധ്യക്ഷതയിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യും അൽ ഹാഫിസ് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.
14 ന് നടക്കുന്നസമാപന സമ്മേളനം. പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തും. രണ്ടുദിവസം നടക്കുന്ന വാർഷിക പരിപാടികളിൽ മത-രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും
വാർത്താ സമ്മേളനത്തിൽ
പ്രിൻസിപ്പൽ മുഹമ്മദ് നൂറാനി മൗലവി,
കൺവീനർ മരുത അബ്ദുൽ ലത്തീഫ് മൗലവി, അബ്ദുൽ മാജിദ് ബാഖവി, മുഹ്‌യിദ്ദീൻ മാസ്റ്റർ, മുരിങ്ങോളിഖാലിദ് ഹാജി പങ്കെടുത്തു

Tags