സി. എം. പി ജില്ലാകമ്മിറ്റി ഓഫീസ് ഒഴിപ്പിക്കല്‍ ; നിയമനടപടി വേഗത്തിലാക്കാന്‍ ഹരജി നല്‍കിയെന്ന് സി.പി അജീര്‍

ajeer

കണ്ണൂര്‍ : സി.പി. എം നിയന്ത്രിത സംഘടനയായ ഐ. ആര്‍.പി.സി പിടിച്ചെടുത്ത ജില്ലാകമ്മിറ്റി ഓഫീസ് ഒഴിപ്പില്‍ വേഗതയിലാക്കുന്നതിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് സി. എം.പി നേതാവ് സി.പി അജീര്‍ അറിയിച്ചു.

 കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ഈക്കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കോടതി വിധിയുണ്ടായിട്ടും സി. എം. പി ജില്ലാകമ്മിറ്റി ഓഫീസ് ഒഴിയാന്‍  ഐ. ആര്‍.പി.സി ഇതുവരെ തയ്യാറായിട്ടില്ല. അവരുടെ എല്ലാവാദങ്ങളും കോടതി തളളിക്കഴിഞ്ഞ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന്  എം.വി ആര്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരം ഒഴിഞ്ഞുതരികയാണ് വേണ്ടത്.

ഒഴിപ്പിക്കല്‍ വേഗത്തിലാക്കുന്നതിന് കോടതിയില്‍ വീണ്ടും ഹരജി നല്‍കിയിട്ടുണ്ട്. തികച്ചും സമാധാന പരമായ അന്തരീക്ഷത്തില്‍ കെട്ടിടം ഒഴിപ്പിച്ചുകിട്ടുന്നതിനാണ് സി. എം.പി ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെയാണ് കോടതി ഇടപെടലിനായി കാത്തിരിക്കുന്നതെന്ന് അജീര്‍ പറഞ്ഞു.

എന്നാല്‍ കോടതിവിധിക്കെതിരെ ഹൈക്കോടതിയില്‍ റിവ്യൂ ഹരജി നല്‍കുമെന്ന ഐ. ആര്‍.പി.സി ഉപദേശക സമിതി ചെയര്‍മാന്‍ പി. ജയരാജന്‍ പ്രസ്താവിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കെട്ടിടം പൂര്‍ണമായും രാഷ്ട്രീയ പാര്‍ട്ടിയായ സി. എം.പിയുടെതാണെന്ന് കോടതി വിധിച്ചിരിക്കെ മറ്റുവാദങ്ങള്‍ക്ക് പ്രസക്തിയില്ല.

മാത്രമല്ല അന്ന് ജില്ലാകമ്മിറ്റി ഓഫീസ് കൈമാറിയ അരവിന്ദാക്ഷന്‍ വിഭാഗം നേരത്തെ സി.പി. എമ്മില്‍ ലയിച്ചതാണെന്നും അജീര്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിം ലീഗിനെ മുന്നണിയില്‍ ചേര്‍ക്കാന്‍ നീക്കം നടത്തുന്ന സി.പി. എം പണ്ടു എം.വി ആര്‍ പറഞ്ഞ ദിശയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെന്നും അജീര്‍ പറഞ്ഞു.

Tags