മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

Cleanliness message rally was organized at Taliparamba
Cleanliness message rally was organized at Taliparamba

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ, സ്വച്ഛത ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്‌ഘാടനം നിർവഹിച്ചു. പരിപാടിയിൽ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി ആദ്യക്ഷത വഹിച്ചു. 

Cleanliness message rally was organized at Taliparamba

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാൻമാരായ പി പി മുഹമ്മദ്‌ നിസാർ,ഖദീജ കെ പി കൗൺസിലർമാർമാരായ കൊടിയിൽ സലീം,കെ രമേശൻ, കെ എം മുഹമ്മദ് കുഞ്ഞി ,സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ, മൂത്തേടത്തു ഹയർ സെക്കന്ററി സ്കൂൾ,ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ,ഹരിത കർമ സേന അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ സെക്രട്ടറി സുബൈർ കെ പി, ക്ലീൻ സിറ്റി മാനേജർ ഏ പി രഞ്ജിത്ത് കുമാർ, സിഡിഎസ് മെമ്പർ സെക്രട്ടറി പ്രദീപ്‌ കുമാർ, സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, നഗരസഭ ജീവനക്കാർ എന്നിവർ റാലിയിൽ പങ്കെടുത്തു.

തുടർന്ന് തളിപ്പറമ്പ മാർക്കറ്റ് പരിസരത്ത് നാഷണൽ കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അരങ്ങേറി. ടൗൺ സ്‌ക്വയറിൽ വെച്ച് ശുചിത്വ പ്രതിജ്ഞ ചൊല്ലി ചടങ്ങ് അവസാനിച്ചു.

Tags