പൂകൃഷിയിൽ നൂറുമേനി വിളവെടുപ്പുമായികേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് കമ്പനി യൂനിറ്റ്
പഴയങ്ങാടി :കേരള ക്ലേയ്സ്ആൻഡ് സിറാമിക്സ് കമ്പനി പഴയങ്ങാടി യൂണിറ്റിൽ നടത്തിയ പൂകൃഷിയിൽ നൂറുമേനി വിളവെടുത്തു. പൂകൃഷിയുടെ വിളവെടുപ്പ് കെ.സി.സി. പി.എൽ ചെയർമാൻ ടി.വി രാജേഷ് മാടായി കൃഷി ഓഫീസർ കെ സുനീഷിന് പൂ ഇറുത്തുകൈമാറി ഉദ്ഘാടനം ചെയ്തു.വർഷങ്ങളോളം ചൈനാക്ലേ ഖനനം
ചെയ്തെടുത്ത ഒരു ഏക്കർസ്ഥലത്താണ് പൂകൃഷിചെയ്തത്. വിവിധയിനം ചെണ്ടുമല്ലികളാണ് ഇവിടെ കൃഷി ചെയ്തത്. ഓണത്തെ ലക്ഷ്യം വെച്ചാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.
അടുത്ത തവണ കൂടുതൽ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ഇറക്കുമെന്ന് ചെയർമാൻ ടി.വി രാജേഷ് പറഞ്ഞു.
ചൈനക്ലേ ഖനന പ്രദേശത്ത് ചെടികൾ ഒന്നും വളരില്ല എന്ന വാദത്തെ ഇല്ലാതാക്കുന്നതാണ് ചെണ്ടുമല്ലി കൃഷി ഖനന ഭൂമിയിൽ വിജയം തീർത്തതിലൂടെ തെളിയുന്നത് എന്ന് മാനേജിങ്
ഡയറക്ടർ ആനക്കൈ ബാലകഷ്ണൻ പറഞ്ഞു.മാടായി യൂണിറ്റ് മാനേജർ ഒ.വി.രഘുനാഥൻ എന്നിവർ പങ്കെടുത്തു