ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താമെന്നത് പിണറായി സർക്കാരിൻ്റെ വ്യാമോഹം മാത്രമെന്ന് : സി കെ മുഹമ്മദലി

Pinarayi government's suppression of democratic struggles is only a delusion: CK Muhammadali
Pinarayi government's suppression of democratic struggles is only a delusion: CK Muhammadali

കണ്ണൂർ :  ജനാധിപത്യ സമരത്തെ അടിച്ചമർത്താമെന്നത് പിണറായി സർക്കാരിൻ്റെ വ്യാമോഹം മാത്രമാണെന്ന്  യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി കണ്ണൂരിൽ പറഞ്ഞു.

 യു ഡി വൈ എഫ് നേതാക്കന്മാരെ അന്യായമായി തടങ്കൽ പാർപ്പിച്ചതിനെതിരെ കണ്ണൂർ ജില്ല  യു ഡി വൈ എഫ് ൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ അധ്യക്ഷത വഹിച്ചു.   

യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രഡിഡന്റ് വിജിൽ മോഹനൻ  കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി രാഹുൽ,  കെ എസ് വൈ എഫ് ജില്ലാ പ്രസിഡന്റ് കെ വി ഉമേഷ്. അലി മംഗര ,ഷംസീർ മയ്യിൽ, വരുൺ എം കെ  സൈനുൽ ആബിദീൻ സലാം പൊയ്നാട്,അമൽ കുട്ടിയാറ്റൂർ, പ്രജുൽ,അസ്ലം പാറേത്ത് , ശാക്കിർ അഡൂർ ,നൗഫൽ പനോളി, നികേത് നറാത്ത്, ശുഹൈബ് വേങ്ങാട്,ഫായിസ് കൊയ്യം,ദിലീപ്മാത്യു,  കെ പി റംഷാദ്,
രാഹുൽ പി പി , ഷബീർ ഇടയന്നൂർ എന്നിവർ നേതൃത്വം നൽകി.

Tags