സിവിൽ സർവീസുകാർ സിവിൽ സേവകരാകണം :കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

Union Minister of State George Kurien
Union Minister of State George Kurien

ഈശാനമംഗലം :ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ച മാനസികാവസ്ഥയിൽ ഇന്ത്യയെ എത്തിക്കാനുള്ള മേധാവിത്ത മനോഭാവ മുള്ള സിവിൽ സർവീസുകാരെയല്ല ഭാരതത്തിന്നാവശ്യമെന്ന്  കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.ഭാരത ജനതയുടെ പാരമ്പര്യവും സംസ്കാരവും ജീവിതരീതിയും മനസ്സിലാക്കിയ ഒരു സിവിൽ സർവീസ് തലമുറയെയാണ് രാജ്യത്തിന്നു വേണ്ടതെന്നും സിവിൽസർവീസുകാർ സിവിൽസേവകരാകണമെന്നും
കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു .  കണ്ണാടിപ്പറമ്പ് ചേലേരി ഈശാനമംഗലത്ത് ഡൽഹി സങ്കല്പ ഐ എഎസ് കേരള ചാപ്റ്ററിൻ്റെ നവീകരിച്ച ക്യാമ്പസ്ഉദ്ഘാടനംചെയ്തു
സംസാരിക്കുകയായിരുന്നുകേന്ദ്രമന്ത്രി .

താൻ രാജ്യത്തിൻ്റെ പ്രധാന സേവകനാണെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിക്കുന്ന ഭാരതത്തിൽ സിവിൽ സർവീസുകാർ ജനസേവകരായി മാറണം.സ്വാതന്ത്ര്യത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്ന 2047 ൽ വികസിത രാജ്യമായിഭാരതംമാറും. അപ്പോഴേക്കും ഭാരതീയ പാരമ്പര്യവും സംസ്കാരവും ജീവിത രീതിയും മനസ്സിലാക്കുന്ന ഒരു സിവിൽ സർവീസ് തലമുറ സാക്ഷാത്കൃതമാകട്ടെയെന്നും   മന്ത്രി പറഞ്ഞു.വൈഭവ്  എജുക്കേഷണൽ ട്രസ്റ്റ് രക്ഷാധികാരി അഡ്വ. കെ. കെ. ബാലറാം അധ്യക്ഷത വഹിച്ചു.

സങ്കല്പ് വൈസ് ചെയർമാൻ കെ.വി. ജയരാജൻ മാഷ് സ്വാഗതവും വൈഭവ് ട്രസ്റ്റ് സെക്രട്ടറി അഡ്വ. സി. ദീപക് നന്ദിയും പറഞ്ഞു.വൈഭവ് രക്ഷാധികാരി വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.കൊളച്ചേരി പഞ്ചായത്ത് മെംബർ വി.വി.ഗീത, കേണൽ എസ്. ഡിനി, ഡ്രോണ ഡിഫൻസ് അക്കാദമി ചെയർമാൻകേണൽ രാമദാസ്, സി.ജി. രാജ ഗോപാൽ, എൻടി പിസി ഡിജി എം- ഇ ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.സിവിൽ സർവീസ് പരീക്ഷാ കോച്ചിംഗിന് വേണ്ടി 40 വർഷം മുമ്പ്ഡൽഹി ആസ്ഥാനമായി രൂപവത്കരിച്ച് പ്രവർത്തിക്കുന്ന സങ്കല്പിൻ്റെ കേരളത്തിലെ ആദ്യ ക്യാമ്പസാണിത്. ചേലേരി ഈശാന മംഗലം ക്ഷേത്രത്തിനു സമീപമാണ് സങ്കല്പ് കേരള ചാപ്റ്റർ ക്യാമ്പസ്. കർണാടകയിലും തമിഴ് നാട്ടിലും സങ്കല്പിൻ്റെ ഓരോ ക്യാമ്പസ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.
 

Tags