നൂറുരൂപ കടം കൊടുക്കാത്തതിൽ സിനിമാ സ്റ്റൈൽ അക്രമം :പൂക്കോട് മദ്യ ലഹരിയിൽ ബാർബർ ഷോപ്പ് അടിച്ചു തകർത്ത യുവാവിനെതിരെ കേസെടുത്തു
Sep 18, 2024, 14:25 IST
കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരത്തിനടുത്തെ പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ അക്രമം നടത്തിയ യുവാവിനെതിരെ കൂത്തുപറമ്പ് ടൗൺപൊലിസ് കേസെടുത്തു.നൂറ് രൂപ ആവശ്യപ്പെട്ടെത്തിയ പാട്യം ഓട്ടച്ചിമാക്കൂലിലെ എൻ. അനീഷാണ് ഇതു കൊടുക്കാൻ വിസമ്മതിച്ചു ചിക്ക് മാൻ ഹെയർ കട്ടിംഗ് ഉടമ ദിനേശനെ അക്രമിച്ചത്.
പണം നൽകാത്തതിനെ തുടർന്ന് കടക്ക് നേരെ അക്രമം കാട്ടുകയും ചെയ്തു . ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കടക്ക് നേരെയുളള അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ പൂക്കോട് ടൗണിൽ ഹർത്താലാ ചരിച്ച് പ്രതിഷേധിച്ചു.
കടയിലെ ചില്ല് ഗ്ലാസുകൾ കൈ കൊണ്ട് ഇടിച്ച് തകർക്കുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ അനീഷിനെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലീസ്