അഗ്‌നിപഥ് : ഇടതുയുവജനസംഘടനകള്‍ ഹെഡ്‌പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി
dyfii

കണ്ണൂര്‍ : അഗ്‌നിപഥ് വഴി പിന്‍വാതില്‍ വഴി സൈനിക നിയമനം നടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഇടതുയുവജനസംഘടനകള്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ  സംസ്ഥാന അധ്യക്ഷന്‍ വി.വസീഫ്  ഉദ്ഘാടനം ചെയ്തു. ആര്‍. എസ്. എസ് വീരന്‍മാരെ അഗ്‌നിവീരറാക്കാനുള്ള കുറുക്കുവഴിയാണ് അഗ്‌നിപഥെന്ന വസീഫ് ആരോപിച്ചു. 

തൊഴിലില്ലാത്ത ചെറുപ്പക്കാരെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. സായുധസേനയിലേക്ക് ഇനി സ്ഥിരം നിയമനമില്ലെന്നാണ് പറയുന്നത്. 
ഇന്ത്യന്‍ റെയില്‍വേ, എല്‍. ഐ.സി, ബി. എസ്. എന്‍. എല്‍ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ഒന്നാകെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കായി ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എ. ഐ.വൈ. എഫ് ജില്ലാസെക്രട്ടറി കെ.വി രജീഷ് അധ്യക്ഷനായി. ഡി.വൈ.വൈ. എഫ്. ഐ ജില്ലാ അധ്യക്ഷന്‍ സരിന്‍ ശശി, കെ.ടി രജീഷ്, റനീഷ് മാത്യു, ഒ.ടി സുരേഷ്, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this story