അഡ്വ.പി.സന്തോഷ് കുമാര്‍ എം.പിക്ക് കണ്ണൂരിൽ സ്വീകരണം നല്‍കി

google news
mp

കണ്ണൂര്‍ : കണ്ണൂരിന് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും മാത്രമല്ല രഷ്ട്രത്തിന്റെ ഐക്യത്തിന് വേണ്ടി രാജ്യസഭയില്‍   ഒരു ശക്തമായ  സ്വരം  നമുക്കുണ്ടാവുമെന്ന് അഡ്വ.പി സന്തോഷ് കുമാറിനെ കുറിച്ചോര്‍ത്ത് ഉറപ്പിച്ച് പറയാമെന്ന്   കണ്ണൂര്‍ രൂപതാ ബിഷപ്പും ഇസ്‌കഫ് ജില്ലാ രക്ഷാധികാരിയുമായ ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. 

ഇസ്‌കഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യസഭാംഗം അഡ്വ. പി സന്തോഷ് കുമാറിന് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ബഹളമില്ലാതെയുള്ള രാജ്യസഭയിലേക്കുള്ള അഡ്വ.പി സന്തോഷ് കുമാറിന്റെ വരവ് അദ്ദേഹത്തിന് ഇനിയും വലിയ സാധ്യതകളിലേക്ക് പോകാനുണ്ടെന്നതിന്റെ സൂചന കൂടിയാണ്. 

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജിഹ്വയായി അദ്ദേഹത്തിന് മാറാന്‍ സാധിക്കട്ടെയെന്നും ബിഷപ്പ്  പറഞ്ഞു.  ചടങ്ങില്‍ ഇസ്‌കഫ് ജില്ലാ പ്രസിഡന്റ് ബി.ജി ധനഞ്ജയന്‍ അധ്യക്ഷനായി. ഡോ. പി.കെ ഗംഗാധരന്‍ നായര്‍,  ബാലകൃഷ്ണന്‍ കൊയ്യാല്‍, മോഹനന്‍ പൊന്നമ്പേത്ത് , കെ. പ്രമോദ്, രാധാകൃഷ്ണന്‍ മാണിക്കോത്ത് , ആര്‍ട്ടിസ്റ്റ് ശശികല, പി.കെ.പ്രേമരാജന്‍, റിട്ട. ഡി വൈ എസ് പി   പി സുകുമാരന്‍, ജിതേഷ് കണ്ണപുരം, കെ.വി.ഗോപി. എം.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Tags