കണ്ണൂർ ചൂട്ടാട് ബീച്ചിൽ മത്സ്യബന്ധനത്തിനിടെ കടൽ തിരയിൽപ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷിച്ചു
Oct 12, 2024, 17:14 IST
കണ്ണൂർ: പഴയങ്ങാടി ചൂട്ടാട് ബീച്ചിൽ മത്സ്യബന്ധനത്തിനിടെ കടലിൽ തോണി മറിഞ്ഞ് തിരയിൽ അകപ്പെട്ടവരെ രക്ഷിച്ചു. ലൈഫ് ഗാർഡ് ടി.ജെ അനീഷാണ് അതി സാഹസികമായി രണ്ടു പേരെയും രക്ഷിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
അബോധാവസ്ഥയിൽ രണ്ടു പേരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാനക്കാരായ മത്സ്യ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ കോസ്റ്റു ഗാർഡും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.