ചെറുതാഴം ബേങ്ക് ട്രേഡിങ് സെൻ്റർ പ്രവർത്തനമാരംഭിച്ചു

Churuazham Bank Trading Center has started operations
Churuazham Bank Trading Center has started operations

പിലാത്തറ :ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ഒമ്പതാമത് വ്യാപാര യൂണിറ്റായ നീതി ഇലക്ട്രിക്കല്‍സ് ആന്റ് പെയിന്റ്സ് ഷോറും നെരുവമ്പ്രത്ത് അതിയടം ബ്രാഞ്ച് കെട്ടിടത്തില്‍ പ്രവർത്തനമാരംഭിച്ചു.ഇടനിലക്കാരില്ലാതെ കമ്പനികളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ എത്തിച്ച് വിപണനം നടത്തുന്നതിനാല്‍ വിലക്കുറവില്‍ ഗുണഭോക്താക്കള്‍ക്ക് സാധനം ലഭ്യമാക്കാന്‍ സാധിക്കുന്നു.ഗുണനിലവാരം ഉറപ്പു വരുത്തിയാണ് സാധനങ്ങള്‍ വിപണനം നടത്തുന്നത്. മുന്‍ എം.എല്‍. എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.

ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.എഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദന്‍ മുഖ്യാതിധി ആയിരുന്നു.
സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ വി. രാമകൃഷ്ണന്‍ ആദ്യ വില്‍പന നിര്‍വഹിച്ചു.അസിസ്റ്റന്റ് റജിസ്ട്രാര്‍ എം.കെ സൈബുന്നിസ, അസിസ്റ്റന്റ് റജിസ്ട്രാര്‍ പ്ലാനിങ്ങ് കെ.വി. നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. രവീന്ദ്രന്‍, ടി.പി സരിത, ഉഷ പ്രവീണ്‍, വി. വിനോദ്, കെ ചന്ദ്രന്‍, കെ. വി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ വി.പി മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബേങ്ക് പ്രസിഡന്റ് അഡ്വ. കെ പ്രമോദ് സ്വാഗതവും സെക്രടറി ഇ. പി അനില്‍ നന്ദിയും പറഞ്ഞു.

Tags