ചൂരക്കാട് ബിജു ബലിദാന ദിനാചരണം നടത്തി

google news
ssss

കണ്ണൂർ: പയ്യന്നൂരിലെ ബി ജെ പി പ്രവർത്തകനും ആർ.എസ്.എസ്. രാമന്തളി മണ്ഡൽ കാര്യവാഹകുമായിരുന്ന ചൂരക്കാട് ബിജുവിൻ്റെ ഏഴാമത്ബലിദാനദിനം ആചരിച്ചു. ബലിദാന ദിനാചരണത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും നടന്നു. സാംഘിക്കില്‍ സ്വദേശി ജാഗരൺമഞ്ച് സംസ്ഥാന സംഘടന കാര്യദർശി ഒ.എം ശ്രീജിത്ത് അനുസ്മരണഭാഷണം നടത്തി.

പുഷ്പാര്‍ച്ചനക്കും സാംഘിക്കിനും ഖണ്ഡ് സംഘചാലക് സി.ഐ. ശങ്കരൻമാസ്റ്റർ, വിഭാഗ് കാര്യകാരി സദസ്യന്‍ പി. രാജേഷ്, ജില്ല കാര്യവാഹ് പി.വി ലിജേഷ്, ഖണ്ഡ് കാര്യവാഹ് വി.രാജേഷ്, മണ്ഡൽ കാര്യവാഹ് നാണു, ബിജെപി പയ്യന്നൂർ മണ്ഡലം പ്രസിഡണ്ട് പനക്കീൽ ബാലകൃഷ്ണൻ, സംസ്ഥാനസമിതി അംഗം എ. കെ. രാജഗോപാലൻ മാസ്റ്റർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags