ചൊക്‌ളിയിൽ പതിനേഴുവയസുകാരന് ബൈക്ക് ഓടിക്കാന്‍ കൊടുത്ത രക്ഷിതാവിനെതിരെ കേസെടുത്തു

google news
police

തലശേരി : ചൊക്‌ളി ബണ്ട് റോഡില്‍ പതിനേഴുവയസുകാരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ രക്ഷിതാവിനെതിരെ ചൊക്‌ളി പൊലിസ് ഇന്ന് കേസെടുത്തു. ഇന്നലെ രാത്രിയാണ് ചൊക്‌ളില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയില്‍ വിദ്യാര്‍ത്ഥി പിടിയിലായത്.

ചൊക്‌ളി എസ്. ഐയാണ് ലൈസന്‍സില്ലാത്ത പതിനേഴുവയസുകാരെ ബൈക്ക് സഹിതം കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക്‌ബൈക്ക് ഓടിക്കാന്‍ നല്‍കിയ പളളൂര്‍ കാട്ടില്‍ ഹൗസില്‍ സുഹ്‌റയ്‌ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.

Tags