അൻപതാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഡാവിഞ്ചിക്ക് ശിൽപ്പ സമ്മാനവുമായി ചിത്രൻ കുഞ്ഞിമംഗലം
കണ്ണൂർ : ലോക പ്രശസ്ത ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷിന് അൻപതാം പിറന്നാൾ സമ്മാനമായി സ്വന്തം ശിൽപ്പം പണിതു നൽകി കണ്ണൂരിലെ സുഹൃത്തായ ശിൽപ്പി.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കാനായിലാണ് ശിൽപ്പം ഒരുക്കിയത്. പ്രശസ്ത ഉണ്ണികാനായിയാണ് വ്യത്യസ്തമായ സമ്മാനം സുഹൃത്തിന് ഒരുക്കിയത്. ജൂൺ 26ന് സമ്മാനമായി പിറന്നാളിന് എന്ത് സമ്മാനം കൊടുക്കണമെന്ന് ആലോചിച്ചപ്പോഴാണ് ഉചിതമായ ശിൽപം നൽകാൻ തീരുമാനിച്ചത്.
അൻപതു രാജ്യങ്ങളിലെ കലാകാരന്മാര്‍ സംഗമിച്ച ദുബായിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന വേള്‍ഡ് ആര്‍ട്ട് കലാമേളയില്‍ പങ്കെടുത്ത് യു എ ഇ യിലും സൗദിയിലും ഖത്തറിലും തന്‍റെ സൃഷ്ടികളുടെ മൂല്യം ലോകത്തിന് കാണിച്ചു കൊടുക്കാൻ കഴിഞ്ഞ കലാകാരനാണ് ഡാവിഞ്ചി സുരേഷ്.
ലോക പ്രശസ്തനായ കലാകാരന് അനുയോജ്യമായ പിറന്നാൾ സമ്മാനം നൽകണമെന്ന് വിചാരിച്ചപ്പോൾ മനസ്സിലേക്ക് ആദ്യം ഓടിവന്നത് അദ്ദേഹത്തിന്റെ ജീവിതയാത്രയിൽ തുടർന്നു കലയിൽ സജീവമാകേണ്ട പണിയായുധമായ കുറെ ബ്രഷ് നൽകാനാണെന്ന് ഉണ്ണി കാനായി പറഞ്ഞു.
പിന്നെ അത് ബ്രഷ്ബെയിസായി മാറി. ഇതിൻ്റെ കൂടെ ഡാവിഞ്ചിസുരേഷേട്ടൻ്റെ ചിരിക്കുന്നമുഖത്തോട്കൂടിയ ശില്പവുംമായി പരിണമിക്കുകയായിരുന്നു. ആദ്യംകളിമണ്ണിൽചെയ്ത് പിന്നിട് ഫൈബർ ഗ്ലാസിലേക്ക് കാസ്റ്റ് ചെയ്ത് വെങ്കല നിറം പൂശുകയായിരുന്നു.
നല്ല തിരക്കുണ്ടായതിനാൽ ശിൽപനിർമ്മാണത്തിന് സമയം കിട്ടുമോയെന്ന ആശങ്കയുണ്ടായിരുന്നുവെന്ന് ഉണ്ണി കാനായി പറഞ്ഞു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് 14 അടി ഉയരമുള്ള ശിവൻ്റെ ശില്പവും ഗുരുവായൂർ അമ്പല കിഴക്കേ നടയിൽ ഗുരുഡശില്പവും പാലക്കാടേക്ക് പ്രശസ്ത ഗായകൻ Sp ബാലസുബ്ര മണ്യം പുനലൂരിലേക്ക് മുൻമന്ത്രി ബാലകൃഷ്ണ പിള്ളയും തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി സി അച്ചുതമേനോൻ്റെയും വെങ്കലശില്പനിർമ്മാണ സമയത്തിൻ്റെ ഇടവേളകളിൽ രാത്രിയും പുലർച്ചയും കണ്ടെത്തിയ സമയത്താണ് പ്രിയസുഹൃത്തിന് പിറന്നാൾ ശിൽപ്പമൊരുക്കിയതെന്ന് ഉണ്ണി കാനായി പറഞ്ഞു.
താൻ ഏറെ ഇഷ്ട പ്പെടുന്ന പ്രീയകലാകാരന് ശില്പം ഒരുക്കുന്നതിന് പ്രതിസന്ധികൾ തടസമായില്ലെന്ന് ഉണ്ണി കാനായി പറഞ്ഞു.
ഇതിന് മുൻപ് പിറന്നാൾദിനത്തിൽ ഫുട്ബോൾ ഇതിഹാസം മെസി പ്രശ്സത ശിൽപി കാനായി കുഞ്ഞിരാമൻ മോഹൻലാൽ എന്നിവർക്ക് പിറന്നാൾ ശിൽപ്പമൊരുക്കി നൽകിയിരുന്നു.
ജൂൺ 26 ന് ഡാവിഞ്ചി സുരേഷിന് പിറന്നാൾ ദിനത്തിൽ കൊടുങ്ങല്ലൂരിൽ വച്ച് പിറന്നാൾ സമ്മാനത്തിൽ ശിൽപ്പം കൈമാറി സന്തോഷം പങ്കിടുകയായിരുന്നു.