കണ്ണൂർ ജില്ലാ ക്ഷീരകർഷക സംഗമം ഉദയഗിരിയിൽ മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും

Minister Chinchu Rani will inaugurate the Kannur District Dairy Farmers Meeting at Udayagiri
Minister Chinchu Rani will inaugurate the Kannur District Dairy Farmers Meeting at Udayagiri

കണ്ണൂർ : ക്ഷീരവികസന വകുപ്പിൻ്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശാന്തിപുരം ക്ഷീരസംഘ ത്തിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീരകർഷക സംഗമംജനുവരി 15,16 തീയ്യതികളിൽ ഉദയഗിരി സെൻ്റ്മേരീസ് പാരിഷ്ഹാളിൽ വെച്ച് നടക്കുമെന്ന് ക്ഷീര വികസന വകുപ്പ്ഡെപ്യൂട്ടി ഡയറകടർ സജിനി ഒ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ക്ഷീരസംഗമം 16ന് രാവിലെ 11 മണിക്ക് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ക്ഷീര മൃഗസംരക്ഷണ മേഖലയിൽ പ്രവർ ത്തിക്കുന്ന വിവിധ എജൻസികളുടെ സഹകരണത്തോടെ യാണ്പരിപാടി സംഘടിപ്പിക്കുന്നത്.
മന്ത്രി രാമച്ചന്ദ്രൻ കടന്നപ്പള്ളി കൂടുതൽ പാലളന്ന കർഷകരെ ആദരിക്കും.

കെ സുധാകരൻ എം.പി, എം.എൽ.എ മാരായ എം വി ഗോവിന്ദൻ, അഡ്വ: സജി ജോസഫ് ,ടി.ഐ മധുസൂദനൻ, എം വിജിൻ തുടങ്ങിയവർ പങ്കെടുക്കും. ഡയറി എക്സിബിഷൻ, ശിൽപ്പശാല, കലകായിക മൽസരം, ക്ഷീരകർഷക സെമിനാർ എന്നിവയും സംഗമത്തിൻ്റെ ഭാഗമായി നടക്കും.
വാർത്താ സമ്മേളനത്തിൽ അസി. ഡയറക്ടർ ലാവണ്യ സി, ബാബു തോമസ്, ബിന്ദു ജോസഫ് എന്നിവരും പങ്കെടുത്തു.

Tags