ചെറുപുഴയിൽ റോഡിലെ സീബ്രാലൈനിലുടെ മുറിച്ചു കടക്കവെ കാർ ഇടിച്ചു തെറിപ്പിച്ച കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Children who were hit by a car while crossing the zebra line on the road in Cherupuzha miraculously escaped
Children who were hit by a car while crossing the zebra line on the road in Cherupuzha miraculously escaped

ചെറുപുഴ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ചെറു പുഴയിൽ  സീബ്രലൈനിൽ കൂടി റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടികള്‍ക്ക് കാര്‍ തട്ടി പരുക്കേറ്റുചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ  ചെറുപുഴയിലായിരുന്നു അപകടം. റോഡിന് എതിർവശത്തെ ചെറുപുഴ യു.പി സ്കൂളിലേക്ക് പോവുകയായിരുന്ന രണ്ട് കുട്ടികൾക്കിടയിലാണ് കാറ് പാഞ്ഞെത്തിയത്. ഒരു കുട്ടിക്കാണ് കാറിടിച്ച് പരിക്കേറ്റത്. മറ്റൊരു കൂട്ടിക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. ഓടിക്കുടിയ നാട്ടുകാർ ഇരുവരെയും തൊട്ടടുത്ത സഹകരണ ആശുപത്രിയിൽ എത്തിച്ചു. 

നിസാര പരിക്കേറ്റ രണ്ടു പേരും ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം വീട്ടിലെക്ക് പോയി. കുട്ടികൾ ഓടുന്നത് കണ്ട് കാറ് പെടുന്നനേ നിർത്തിയതിനാലാണ് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലിസ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയിലെത്തിയ വാഗ്നർ കാറാണ് അപകടത്തിനിടയാക്കിയത് റോഡിലെ സീബ്രാലൈൻ പരിഗണിക്കാതെയാണ് വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Tags