കുട്ടികൾക്ക് പാൽ പുഞ്ചിരിയേകാൻ ടൂത്ത്ബ്രഷിംഗ് ഡെമോൺസ്‌ട്രേഷൻ നടത്തി
Nov 8, 2024, 10:14 IST
കണ്ണൂർ : ഇന്ത്യൻ ഡെൻ്റൽ അസോസ ടൂത്ത് ബ്രഷിംഗ് ദിനത്തിൻ്റെ ഭാഗമായി കേരളത്തിലുടനീളം 200 സ്‌കൂളുകളിൽ നിന്നായി രണ്ടുലക്ഷത്തിലധികം വിദ്യാർത്ഥികൾ കുട്ടികൾക്കായി ടൂത്ത് ബ്രഷിംഗ് ഡെമോൺസ്‌ട്രേഷൻ നടത്തി.
ഇതിൻ്റെ ഭാഗമായി കണ്ണൂർ സെൻ്റ് മൈക്കിൾസ് സ്കൂളിൽ നടന്ന പരിപാടി സ്കൂൾ ഹെഡ് മാസ്റ്റർ ഫാദർ ആൻ്റണി തോംസൺ ഉദ്ഘാടനം ചെയ്തു. ഓൾഡ് സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ദേവൻ സി ജോഷി അധ്യക്ഷനായി. പല്ല് തേക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ദന്തരോഗങ്ങളെക്കുറിച്ചും കണ്ണൂർ ഡെൻ്റൽ കോളേജ് പീഡിയാട്രിക് ഡെൻ്റിസ്ട്രി വിഭാഗം പ്രൊഫസർ ഡോ ഫൈസൽ സി പി വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു ഡോക്ടർമാരായറോണിൻ എബ്രഹാം,ധന്യ എന്നിവർ ടൂത്ത് ബ്രഷിംഗിൻ്റെ ശരിയായ ഉപയോഗക്രമം കുട്ടികളെ പരിശീലിപ്പിച്ചു .