രണ്ട് തവണ കവ്വായി കായൽ കുറുകെ നീന്തി കുരുന്നുകൾ; അഭിനന്ദനവുമായി ചാൾസൺ ഏഴിമല

charlson

പയ്യന്നൂർ: രണ്ട് തവണ കവ്വായി കായൽ കുറുകെ (2 കി.മി ദൂരം) നീന്തിയ കുരുന്നുകളെ അഭിനന്ദിച്ച് ചാൾസൺ ഏഴിമല. കുന്നരു സോക്കർ ക്ലബ് അംഗങ്ങളായ പൗർണ്ണമി, ശിവന്യ, അൻവിത്, ആധ്യ, അന്വയാ ബാബു എന്നിവരാണ് രാമന്തളി പഞ്ചായത്തിൽ നിന്ന് വലിയപറമ്പ് പഞ്ചായത്തിലേക്കും, തിരികെ വലിയ പറമ്പിൽ നിന്ന് രാമന്തളിയിലേക്കും, രണ്ട് തവണ നീന്തിയെത്തിയത് .പരിശീലനം നേടാനെത്തിയ വിദ്യർഥികളും, രക്ഷിതാക്കളും, ക്ലബ് ഭാരവാഹികളുമെല്ലാവരും ചേർന്ന് നീന്തിയെത്തിയവരെ സ്വീകരിച്ചു.

ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി നീന്തൽ ബോധവത്കരണ സന്ദേശമുയർത്തി, മെയ് 25, 26,തീയതികളിൽ നടത്തിയ 100 പേർക്കുള്ള സൗജന്യ നീന്തൽ പരിശീലന പരിപാടിയിൽ സോക്കർ ക്ലബിൻ്റെ 23 പഠിതാക്കളും 10 സഹായികളും പങ്കെടുത്തിരുന്നു. അന്ന് കായൽ ക്രോസിങ്ങിൽ 25 പേർ കായൽ നീന്തിക്കടക്കുന്നത് അത്ഭുതതോടെ നോക്കി നിന്ന വിദ്യാർഥികളാണ് അന്ന് അവർ നീന്തിയതിൻ്റെ ഇരട്ടി ദൂരം നീന്തിക്കടന്നത്.

ezhimala charlson

ഒരോ ദിവസവും വെള്ളത്തിൽ മുങ്ങി മരിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതല്ലാതെ കുറയുന്നില്ല എന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നുണ്ടെങ്കിലും, പരിഹാരം ആയാസ രഹിതമായി നീന്തൽ പഠിക്കുക എന്നത് മാത്രമാണ്. ഈ സന്ദർഭത്തിൽ ആയാസ രഹിതമായി ദീർഘദൂരം നീന്തി സ്വയ രക്ഷയ്ക്കും, പരരക്ഷയ്ക്കും നീന്താൻ പ്രാപ്തി നേടിയ ഈ വിദ്യാർഥികളുടെ നീന്തലും, ഇതിന് മുൻകൈയെടുത്ത ക്ലബ് ഭാരവാഹികളെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നുവെന്നും ചാൾസൺ ഏഴിമല പറഞ്ഞു.
 

Tags