ചെറുപുഴയില്‍ മരംമുറിതൊഴിലാളിക്കെതിരെ ആസിഡ് അക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍

google news
arrest1

 കണ്ണൂര്‍: വീട്ടില്‍ കയറി യുവാവിന്റെ മുഖത്ത് ആസിഡ് അക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ചിറ്റാരിക്കല്‍ കമ്പല്ലൂര്‍സ്വദേശിയും മരംമുറി തൊഴിലാളിയുമായ ഞാവളളി ഹൗസില്‍ റോബിനെയാ(40)യാണ് ഇന്‍സ്പെക്ടര്‍  ടി.പി ദിനേശന്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയാണ്അക്രമം. 

മരംമുറി തൊഴിലാളിയായ പ്രാപ്പൊയില്‍ പെരുംതടത്തെ തോപ്പില്‍ രാജേഷിനു(45) നേരെയാണ് ആസിഡ് അക്രമം നടന്നത്. മുഖത്ത് സാരമായി പൊളളലേറ്റ ഇയാളുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടമായിട്ടുണ്ട്. അറസ്റ്റിലായ റോബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റോബിന്റെ കുടുംബവിഷയത്തില്‍ഇടപെട്ടതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി.

Tags