ചെറുകുന്ന് സ്കൂളിൽ കയറി കോഴിമുട്ടയും പണവും കവർന്ന ശേഷം ഡയറിക്കുറിപ്പെഴുതി വച്ച് മുങ്ങിയ മഴ കള്ളനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി
കണ്ണൂർ: ചെറുകുന്ന് സ്കൂളിൽ കയറി പാചകപ്പുരയിലെ മുട്ടകളും ഓഫിസ് മുറിയിലെ പണവും അടിച്ചു മാറ്റി മുങ്ങിയ കള്ളനായി കണ്ണപുരം പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. ചെറുകുന്ന് സ്കൂളിൽ നടന്ന വ്യത്യസ്തമോഷണം പൊലിസിനെയും അമ്പരപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കയറിയ കള്ളൻ സ്വന്തം പേരും സ്ഥലവും വെളിപ്പെടുത്തിയാണ് മോഷണം നടത്തിയത്. സാധാരണ കള്ളൻമാർ എവിടെ കയറിയാലും കൈയ്യിൽ കിട്ടുന്നതൊക്കെ അടിച്ചു മാറ്റി മുങ്ങുകയാണ് പതിവ് പൊലിസിൻ്റെയും നാട്ടുകാരുടെയും കണ്ണിൽപ്പെടാതിരിക്കാൻ ഇവർ ജാഗരൂകരായിരിക്കും. എന്നാൽ ഇവിടെ സ്വയം പരിചയപ്പെടുത്തുകയാണ് മോഷ്ടാവ് '
ഞാൻ മാട്ടൂൽ ജോസ്
ഞാനാണ് ഇവിടെ കട്ട തെന്നു എഴുതി വെച്ചു ഉറപ്പിക്കാനെന്നപോല അടിയിൽ ഒരു ശരി ചിഹ്നവുമിട്ടാണ് കക്ഷി സ്ഥലം വിട്ടത്. പലതരത്തിലുള്ള കള്ളൻമാരുടെ കഥകൾ കേൾക്കാറുണ്ടെങ്കിലും കവർച്ചയ്ക്ക് പിന്നാലെ ഡയറിയിൽ കുറിപ്പെഴുതി വച്ചിട്ട് പോകുന്ന മോഷ്ടാക്കൾ അധികമുണ്ടാകില്ല. സ്കൂളിൽ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവർന്ന കള്ളൻ മേശപ്പുറത്തിരുന്ന ഡയറിയിലാണ് കുറിപ്പെഴുതി വച്ചത്.
ചെറുകുന്ന് പള്ളക്കരയിലെ എഡി എൽപി സ്കൂളിലാണ് മോഷണം നടന്നത്. കുട്ടികൾക്ക് പാചകം ചെയ്തു നൽകാനായി കൊണ്ടുവന്ന 60 മുട്ടയിൽ നിന്നും 40 മുട്ട, ഡയറിയിൽ സൂക്ഷിച്ച 1800 രൂപ, വിദ്യാർഥികളുടെ 2 സമ്പാദ്യക്കുടുക്ക എന്നിവയാണ് കള്ളൻ കൊണ്ടു പോയത്.
സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തു കയറിയത്. മഴ അവധിക്കഴിഞ്ഞ് 18 ന് സ്കൂൾ തുറന്നപ്പോഴാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിലെ പ്രധാനാധ്യാപിക പി.ജെ രേഖ ജെയ്സിയുടെ പരാതിയെത്തുടർന്നാണ് കണ്ണപുരം പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.