ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീടിന് മുൻപിൽ നിർത്തിയിട്ട കാർ സമൂഹ വിരുദ്ധർ തകർത്ത നിലയിൽ

google news
A car parked in front of Cherukunn panchayat president's house was vandalized by anti-social elements

കണ്ണപുരം : ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി നിഷയുടെ വീട്ടിനു മുൻപിൽ നിർത്തിയിട്ട കാർ സമൂഹ വിരുദ്ധർ തകർത്ത സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു . ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം. ചെറുകുന്ന്  ഇട്ടമ്മലിലെ വീടിൻ്റെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിൻ്റെ മുൻവശത്തെ ബമ്പറാണ് അക്രമികൾ തകർത്തത് നിഷയുടെ കുടുംബം വ്യാഴാഴ്ച്ച രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ഒരുങ്ങുമ്പോഴാണ് അക്രമം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കണ്ണപുരം പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. 

പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നു മാസങ്ങൾക്ക് മുൻപ് നിഷയുടെ വീടിന് നേരെ അക്രമം നടന്നിരുന്നു കാർപോച്ചിൽ വെച്ചിരുന്ന ബെഞ്ചുകളാണ് അന്ന് നശിപ്പിച്ചത്. കൂടാ തെ നിഷയുടെ വീടിന് സമീപമുള്ള സൗത്ത് എൽ.പി സ്കൂളിൻ്റെ കുടിവെള്ള പെപ്പു തകർത്തിരുന്നു. സാമുഹ്യവിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലിസിൻ്റെ സംശയം.

Tags