ചെമ്മനാട് പഞ്ചായത്ത് ഓഫീസിൽ മോഷണം നടത്തിയത് നാലംഗ സംഘമാണെന്ന് തിരിച്ചറിഞ്ഞു

It has been identified that a four-member gang committed the theft at the Chemmanad Panchayat office


കാസർഗോഡ് :ചെമ്മനാട് പഞ്ചായത്ത് ഓഫീസിൽ മോഷണം നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.വ്യാഴാഴ്ച്ച രാവിലെ ഓഫീസിലെത്തിയ ഹെഡ് ക്ലർക്കാണ് പഞ്ചായത്ത് ഓഫീസിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഓഫീസിനുള്ളിലെ അലമാരകളുടെ സ്ഥാനം മാറ്റിയിരുന്നു. അലമാരയിൽ രേഖകളും പണവുമാണ് സൂക്ഷിച്ചിരുന്നത്.


വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസിനെക്കുറിച്ച് വ്യക്തമായി അറിയുന്ന ആളുകളാണ് മോഷണം നടത്തിയതെന്നും സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Tags