22 വർഷമായി ചണോകുണ്ട് മഹല്ലിൽ ഖത്തീബായി സേവനമനുഷ്ഠിക്കുന്ന അഷ്റഫ് ഫൈസി ഇർഫാനിയ്ക്ക് ആദരം

google news
chanokund press

തളിപ്പറമ്പ: ചണോകുണ്ട് മഹല്ലിൽ 22 വർഷമായി ഖത്തീബായി സേവന വരുന്ന അഷ്റഫ് ഫൈസി ഇർഫാനിയെ മഹല്ല് ജമാഅത്ത് കമ്മറ്റിയുടേയും പ്രവാസി കുട്ടായ്മ‌യുടേയും ആഭിമുഖ്യത്തിൽ ആദരിക്കുന്നു. ശനിയാഴ്ച്ച വൈകുന്നേരം 6:30 ന് പി.പി ഹസ്സൻ ഹാജി നഗറിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ആദരവ് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഡോ. ജലീൽ ദാരിമി കുറ്റിയേരി മുഖ്യ പ്രഭാഷണം നടത്തും.  എസ്.കെ.എം.എം.എ സംസ്ഥാന ഉപാധ്യക്ഷൻ  കെ പി പി തങ്ങൾ, എസ്.കെ.ജെ.എം ജില്ല ജനറൽ സെക്രട്ടറി അബ്ദുസമദ് മുട്ടം എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും. മഹല്ല് പ്രസിഡൻ്റ് പി.പി ഇസ്മായിൽ അധ്യക്ഷത വഹിക്കും. 

പരിപാടിയുടെ ഭാഗമായി രാവിലെ 7 മണി മുതൽ തളിപ്പറമ്പ് ടി.എൻ.എച്ച് ഹോസ്‌പിറ്റലുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ പെരുവണ ഉദ്ഘാടനം ചെയ്യും. രാത്രി 9 മണിക്ക് മെഹ്ഫിൽ നെടുവോട്, ദാരുൽ ഉലും തടിക്കടവും നയിക്കുന്ന മെഗാ ദഫ് പ്രദർശനവും 14ന് ഉച്ചക്ക് 2 മണിക്ക് കരിയർ ഗൈഡൻസ് ക്ലാസും നടക്കും. തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ പി.പി ഇസ്മായിൽ, പി.എ ഉബൈദ്, കെ.പി ഹുസൈൻ, സി.എച്ച് മുനീർ, സി.എച്ച് ശിഹാബ് എന്നിവർ പങ്കെടുത്തു.

Tags