ചന്ദ്രിക സീനിയര്‍ സബ് എഡിറ്റര്‍ ബഷീര്‍ കൊടിയത്തൂരിന്റെ മാതാവ് നിര്യാതയായി

google news
gukj

കണ്ണൂര്‍:ചന്ദ്രിക സീനിയര്‍ സബ് എഡിറ്റര്‍ ബഷീര്‍ കൊടിയത്തൂരിന്റെ ഉമ്മ സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെ ഭാര്യ ആമിന കാരാട്ട് (91 വയസ്) നിര്യാതയായി.

മറ്റു മക്കള്‍: ആയിശ, സാജിറ, ഹഫ്‌സത്ത്, കെ. സുബൈര്‍ (ചന്ദ്രിക, കോഴിക്കോട്), കെ.നിസാര്‍ (മാധ്യമം, തിരുവനന്തപുരം), അന്‍വര്‍. മരുമക്കള്‍: പരേതനായ സമദ് എരഞ്ഞിമാവ്, ഹുസയ്ന്‍ പന്നിയങ്കര, സുബൈദ പത്തനാപുരം , സാജിത കുന്ദമംഗലം, സാജിത ഐ.എ (ഫാര്‍മസിസ്റ്റ്, കുന്ദമംഗലം ഗവ. ആസ്പത്രി), ഹസീന പത്തനാപുരം.

സഹോദരങ്ങള്‍: അസയിന്‍ കാരാട്ട് (മഞ്ചേരി നഗരസഭ മുന്‍ ചെയര്‍മാന്‍), പാത്തുമ്മ, ഖദീജ, പരേതരായ ആലിക്കുട്ടി, മുഹമ്മദ്, മമ്മദ്കുട്ടി.മയ്യത്ത് നമസ്‌കാരം സൗത്ത് കൊടിയത്തൂര്‍ ജുമാമസ്ജിദില്‍ നടത്തി.

Tags