കടലും കായലും കീഴടക്കി നീന്തി കയറിയത് 45 കിലോമീറ്റർ : വീണ്ടും ചരിത്രം സൃഷ്ടിച്ച് ചാൾസൻ ഏഴിമല

After conquering the sea and the lake, he swam 45 km: Chalsen Eghimala made history again.
After conquering the sea and the lake, he swam 45 km: Chalsen Eghimala made history again.

കണ്ണൂർ :ജലഅപകടങ്ങളിൽ മരിച്ചവർക്ക് ആദരാജ്ഞലിയർപ്പിച്ചു കൊണ്ട് പ്രശസ്ത നീന്തൽ പരിശീലകൻ ചാൾസൺ ഏഴിമലയുടെ നേതൃത്വത്തിൽ ചാൾസൺ സ്വിമ്മിങ് അക്കാദമി അംഗങ്ങൾ പയ്യന്നൂർ കൊറ്റി പുഴയിൽ നിന്നും  കടലിലേക്ക് 40 കിലോമീറ്റർ നീന്തൽ യജ്ഞം നടത്തി. വിദഗ്ദ്ധ പരിശീലനം ലഭിച്ച 30 നീന്തൽ താരങ്ങൾ പങ്കെടുത്ത നീന്തൽ യജ്ഞം ടി.ഐ മധുസൂദനൻ എം.എൽ എ ഫ്ളാഗ് ഓഫ് ചെയ്തു. കൊറ്റിക്കടവ്, പുന്നക്കടവ്, കുറുങ്കടവ് പുതിയ പുഴക്കര , മൂലക്കിൽ കടവ്, കര മുട്ടം , പാലക്കോട്, ചൂട്ടാട്അഴിമുഖം കടന്ന് 25 കിലോമീറ്റർ നീന്തി ആദ്യ ദിനം ചൂട്ടാട് ബീച്ചിൽ സമാപിച്ചു. തുടർന്ന് ജല അപകടങ്ങൾക്കെതിരെ പോസ്റ്റർ രചന നടത്തി. മൗത്ത് പെയിൻ്റർ ഗിന്നസ് ഗണേഷ് കുഞ്ഞിമംഗലം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

After conquering the sea and the lake, he swam 45 km: Chalsen Eghimala made history again.

 തുടർന്ന് ജലാശയങ്ങളിൽ മുങ്ങിമരിച്ചവർക്ക് മെഴുകുതിരി കത്തിച്ചു ആദരാജ്ഞലികളർപ്പിച്ചു. രണ്ടാം ദിനം രാവിലെ ആറു മണിക്ക് എട്ടിക്കുളം ബീച്ചിൽ നിന്ന് പുറപ്പെട്ട നീന്തൽ സംഘം ഏഴിമലയുടെ തെക്ക് പടിഞ്ഞാറ് ഭാഗം ചുറ്റി കടലിലുടെ വലിയ പറമ്പ് പഞ്ചായത്തിലെ പാണ്ട്യാല കടവിലെത്തി. അവിടെ നിന്നും കായലിലുടെ നീന്തി ഉച്ചയോടെ കവ്വായി ബോട്ട് ടെർമിനലിൻ നീന്തിക്കയറി. വലുതും ചെറുതുമായ അഞ്ച് ഫൈബർ വള്ളങ്ങളിലും കയാക്കി ങ്ങിലുമായി ലൈഫ് ഗാർഡുകളും മത്സ്യ തൊഴിലാളികളും മെഡിക്കൽ സംഘവും നീന്തൽക്കാരെ പിൻതുടർന്നിരുന്നു. ഇതിന് മുൻപ് ലോക സമാധാന സന്ദേശമുയർത്തി കവ്വായി കായലിൽ ചാൾസൻ്റെ നേതൃത്വത്തിൽ കായൽ ജല ശയനം നടത്തിയിരുന്നു.

After conquering the sea and the lake, he swam 45 km: Chalsen Eghimala made history again.

Tags