ചക്കരക്കല്ലിലെ സ്വകാര്യബസ് മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

google news
vghghj

കണ്ണൂര്‍ : കാപ്പാട് - ചക്കരക്കല്‍ - അഞ്ചരക്കണ്ടി റൂട്ടിലും ഏച്ചൂര്‍ ചക്കരക്കല്‍ അഞ്ചരക്കണ്ടി റൂട്ടിലും രണ്ടുദിവസമായി നടന്നുവരുന്ന ബസ് സമരം ഒത്തുതീര്‍പ്പായി. ചക്കരക്കല്ല് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.

ചര്‍ച്ചയില്‍ ബസ് ഉടമ പ്രതിനിധികളായ രാജ്കുമാര്‍ കരുവാരത്ത് , കെ.പി മുരളിധരന്‍ , കെ രാജന്‍, പി.കെ പവിത്രന്‍ തൊഴിലാളി പ്രതിനിധികളായി വി.വി പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു. ബസുകള്‍ നാളെ മുതല്‍ സാധാരണ രീതിയില്‍ സര്‍വീസ് നടത്താന്‍ യോഗത്തില്‍തീരുമാനിച്ചു.

 സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ തടഞ്ഞതിന് കഴിഞ്ഞ ദിവസം വൈകുന്നേരം കാപ്പാട് തിലാന്നൂരില്‍ വെച്ചു ബസ് തൊഴിലാളികളെ ഓട്ടോറിക്ഷ തൊഴിലാളികള്‍ സംഘം ചേര്‍ന്നു മര്‍ദ്ദിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച്ച രാവിലെ മുതല്‍ ബസ്‌ സര്‍വീസ് നിര്‍ത്തിവെച്ചു പണിമുടക്ക് നടത്തിയത്. മിന്നല്‍പണിമുടക്കില്‍ വിവിധയിടങ്ങളിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികളടക്കമുളള യാത്രക്കാര്‍ വലഞ്ഞതിനെ തുടര്‍ന്നാണ് പൊലിസ് അനുരഞ്ജന യോഗം വിളിച്ചു ചേര്‍ത്തത്.

Tags