സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂൾ 123ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

google news
ssss


മോറാഴ :സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂൾ 123ആം വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ബി ജയശ്രിക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. മോറാഴ സെൻട്രലിൽ വെച്ച് നടന്ന പരിപാടി 'ന്നാ താൻ കൊട്' സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് വി സി സുമേഷ് അധ്യക്ഷനായി. ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി മുകുന്ദൻ ഉപഹാര വിതരണം നടത്തി.ബി ജയ ശ്രി റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ വി സതീദേവി, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ,വാർഡ് കൗൺസിലർ സി പി മുഹാസ്, പി കെ ശ്യാമള ടീച്ചർ, എൻ രാജീവൻ, കെ ദാമോദരൻ മാസ്റ്റർ, കെ സന്തോഷ്, കെ ഗണേശൻ, പി വി രാജേഷ്, കെ വി വിജില, പി വിജയൻ എന്നിവർ സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് കെ രാജീവൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി പ്രദീഷ് നന്ദിയും പറഞ്ഞു.തുടർന്ന് നൃത്ത പരിപാടിയായ 'നൃത്ത നിലാ'വും അരങ്ങ് കലാ സമിതി കണ്ണാടിപറമ്പ് അവതരിപ്പിച്ച 'നാട്ട് മൊഴി' കലാവിരുന്നും നടന്നു.

Tags