സെന്‍ട്രല്‍ പൊയിലൂരില്‍ അനധികൃത സ്‌ഫോടക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

google news
ssss

 
കണ്ണൂര്‍:പാനൂര്‍  സെന്‍ട്രല്‍ പൊയിലൂരിലെ രണ്ടു വീടുകളില്‍ നിന്നായി 770കിലോ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍.സെന്‍ട്രല്‍ പൊയിലൂരിലെ വടക്കയില്‍ പ്രമോദിനെയാണ് (42) കൊളവല്ലൂര്‍ സി.ഐ. കെ. സുമിത്ത്കുമാര്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിയോടെ യാണ് പ്രമോദിന്റെ വീട്ടില്‍ നിന്നും 770 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇയാളുടെ ബന്ധു വടക്കയില്‍ ശാന്തയുടെ വീട്ടില്‍ നിന്നുമായാണ് പിടിച്ചെടുത്തത്.

എന്നാല്‍ പ്രമോദിന് ഇത് സൂക്ഷിക്കാന്‍ ലൈസന്‍സുണ്ടായിരുന്നില്ല. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രമേദിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്. സി.പി.എം പ്രവര്‍ത്തകന്‍ ജ്യോതിരാജിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് പ്രമോദ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുമിത് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ കെ.കെ. സോബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. കൊളവല്ലൂര്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags