ട്രെയിൻ യാത്ര ദുരിതം കേന്ദ്ര അവഗണനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ റെയിൽ വേ സ്റ്റേഷൻ മാർച്ച് ജൂലൈ 20 ന്
കണ്ണൂർ: കേരളത്തിലെ ട്രയിൻ യാത്രക്കാരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെയും, സംസ്ഥാന സർക്കാരിൻ്റെ പിടിപ്പ് കേടും തുറന്ന് കാണിച്ച് കൊണ്ട് ജൂലൈ 20 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ എക്സിക്യൂട്ടീവ് മീറ്റ് തീരുമാനിച്ചു.കണ്ണൂർ പഴയ ബസ്റ്റാൻ്റ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിക്കുന്നത്.
സംഘടന - സമുദായം - സമൂഹം എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ 2025 ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന സംഘടനാ ശാക്തീകരണ ക്യാമ്പയിനായ 'യുവജാഗരൺ'പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി ജൂലൈ 30 യൂത്ത് ലീഗ് ദിനത്തിൽ താലൂക്ക് ആശുപത്രികൾ,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ,കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും ചായയും സ്നാക്സും നൽകുന്ന ചായ മേശ പദ്ധതി സംഘടിപ്പിക്കും
ആഗസ്ത് 01 ന് ശാഖാ തലങ്ങളിൽ ശിഹാബ് തങ്ങൾ അനുസ്മരണവും, പ്രാർത്ഥനാ സദസ്സും സംഘടിപ്പിക്കും.
ആഗസ്ത് മാസം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും തുടർന്ന് ഇതേ മാതൃകയിൽ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് - മുനിസിപ്പൽ - മേഖല തലങ്ങളിൽ യുവ സംഗമങ്ങളും , മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ ശാഖാ തലങ്ങളിൽ പ്രവർത്തക സംഗമവും സംഘടിപ്പിക്കും .സെപ്തംബർ 28 ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കും.മെമ്പർഷിപ്പ് ക്യാമ്പയിന് മുന്നോടിയായി സം
സ്ഥാന കമ്മിറ്റി നടത്തുന്ന യുവ ജാഗരൺ ക്യാമ്പയിൻ്റെ മുഴുവൻ പ്രവർത്തനങ്ങളും കണ്ണൂർ ജില്ലയിൽ നടപ്പിലാക്കാനും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
എക്സിക്യൂട്ടീവ് മീറ്റ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി പദ്ധതി വിശദീകരിച്ചു മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മഹ്‌മൂദ് അള്ളാം പ്രസംഗിച്ചു .യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ അദ്ധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതവും ട്രഷറർ അൽതാഫ് മാങ്ങാടൻ നന്ദിയും പറഞ്ഞു .നൗഫൽ മെരുവമ്പായി,അലി മംഗര,സലാം പൊയനാട്, ഖലീലുൽ റഹ്‌മാൻ,
യൂനുസ് പട്ടാടം, സൈനുൽ ആബിദ്, ഷിനാജ് കെ.കെ, നൗഷാദ് എസ്.കെ, ലത്തീഫ് എടവച്ചാൽ, ഫൈസൽ ചെറുകുന്നോൻ, ഷംസീർ മയ്യിൽ, തസ് ലീം ചേറ്റം കുന്ന്
അഷ്ക്കർ കണ്ണാടിപ്പറമ്പ, മുഹമ്മദലി വി.കെ, നൗഷാദ് പുതുക്കണ്ടം എൻ.യു ഷഫീഖ് മാസ്റ്റർ, ഷജീർ ഇഖ്ബാൽ, ഷരീഫ് പയ്യന്നൂർ,
ഷാക്കിർ അഡൂർ, ഷുഹൈബ് വേങ്ങാട്, റഷീദ് തലായി, തഫ്‌ലീം മാണിയാട്ട്, ഇസുദ്ധീൻ സി.എം, ഫവാസ് പുന്നാട്, ജാഫർ സാദിഖ് , ഫായിസ് ഇരിക്കൂർ,
അസ് ലം പാറേത്ത്, ഷബീർ എടയന്നൂർ, നൗഫൽ പനോളി, ജംഷീർ ആലക്കാട്, ദാവൂദ് മുഹമ്മദ് , റാഫി തില്ലങ്കേരി ,തുടങ്ങിയവർ സംബന്ധിച്ചു