കണ്ണൂര്‍ നഗരത്തിലെ മരുന്ന് മൊത്തവിതരണ സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയവരുടെ സി.സി.ടി.വി ദൃശ്യം പൊലിസ് പുറത്തുവിട്ടു

google news
jgnj

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിലെ ഫോര്‍ട്ട് റോഡിലെ മരുന്ന് മൊത്തവിതരണക്കടയില്‍ നിന്ന് 1.84 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ നിര്‍ണ്ണായക സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചു. മരുന്ന് മൊത്തവ്യാപാര സ്ഥാപനമായഫോര്‍ട്ട് റോഡിലെ പ്ലാറ്റിനം സെന്ററിലെ ദി കാനനൂര്‍ ഡ്രഗ് സെന്ററിലെ ചുമരിനോട് ചേര്‍ന്നുള്ള എക്‌സോസ്റ്റ് ഫാന്‍ ഇളക്കി മാറ്റിയാണ് കവര്‍ച്ച നടത്തിയത്.

സംഭവത്തിലെ പ്രതികളുടെ സി.സി.ടി.വി  ദൃശ്യമാണ് വ്യാഴാഴ്ച്ച രാവിലെ ടൗണ്‍ പൊലിസ്  പുറത്ത് വിട്ടത്. ദൃശ്യത്തിലെ ഒരാള്‍ തമിഴ് സംസാരിക്കുന്നുണ്ട്. മറ്റൊ രാള്‍ ഹിന്ദിയും സംസാരിക്കുന്നതായി വ്യക്തമായിട്ടുണ്ട്.  

മോഷ്ടാക്കള്‍ക്ക് അന്‍പതു വയസിനു മുകളില്‍ പ്രായമുണ്ടെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇവരെ തിരിച്ചറിയുന്നവര്‍ 9497987203 നമ്പറില്‍ അറിയിക്കണമെന്ന് ടൗണ്‍ സി.ഐ പി.എ ബിനുമോഹന്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കവര്‍ച്ച നടന്നത്. രാവിലെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴായിരുന്നു കവര്‍ച്ച നടന്ന വിവരം അറിയുന്നത്. സ്ഥാപനമുടമ രഞ്ജിത്ത് സഹദേവനാണ് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.

സ്ഥാപനത്തിന്റെ പിറക് വശത്തെ എക്‌സോസ് ഫാന്‍ തള്ളി മാറ്റി നിലത്തിട്ട് അകത്ത് കയറിയാണ് മോഷ ണം നടത്തിയതെന്ന്. കരുതുന്നു. വലിയ സ്‌ക്രൂ ഡൈവറും ഇരുമ്പ് പാരയും  ഇവിടെ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Tags