എരുവട്ടിയിൽ യുവതിയുടെ സ്വർണ മാല കവർന്ന സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു
Nov 13, 2024, 14:40 IST
പിണറായി: എരുവട്ടിയിൽ യുവതിയുടെ സ്വർണ മാല കവർന്നതിന് കേസെടുത്തു. എരുവട്ടി കനാൽക്കര വായനശാലയ്ക്കു സമീപത്തു നിന്നും നടന്നു പോവുകയായിരു എരുവട്ടി അരുണ നന്ദനത്തിൽ ഇ.കെ ഷിബ യുടെ പരാതിയിലാണ് കേസെടുത്തത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സ്കൂട്ടർ യാത്രക്കാരൻ മാല തട്ടിപ്പറിച്ചോടിയത്.