തളിപ്പറമ്പിൽ പള്ളിയിലേക്ക് പ്രാർത്ഥനയ്ക്ക് പോവുകയായിരുന്ന കന്യാസ്ത്രീ സ്വകാര്യ ബസിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

google news
nun

കണ്ണൂർ: തളിപ്പറമ്പിൽ പള്ളിയിലേക്ക് പ്രാർത്ഥനയ്ക്ക് പോവുകയായിരുന്ന  കന്യാസ്ത്രീ സ്വകാര്യ ബസിടിച്ചു മരിച്ച സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.പൂവ്വം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യ(58)ആണ് മരിച്ചത്.ബുധനാഴ്ച  രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ്(പ്ലാക്കാട്ട്) എന്ന ബസ് ഇടിക്കുകയായിരുന്നു, ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

 സിസ്റ്റര്‍ സൗമ്യയുടെ മൃതദേഹം വ്യാഴാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് പൂവ്വം ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.
വൈകുന്നേരം മൂന്നിന് നടക്കുന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും

Tags