പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെതിരെ പോക്‌സോ കേസെടുത്തു

google news
police

 കണ്ണൂര്‍: എടക്കാട് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ എടക്കാട് പൊലിസ്  യുവാവിനെതിരെ പോക്‌സോ കേസെടുത്തു അന്വേഷണമാരംഭിച്ചു. 

തോട്ടട സമാജ് വാദി കോളനിയിലെ ശ്യാമിനെതിരെയാണ് പൊലിസ് കേസെടുത്തത്. ഇയാള്‍ 2023- മാര്‍ച്ച് മാസം മുതല്‍ ഡിസംബര്‍ 25-വരെ ഇയാള്‍ പലതവണയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയതായാണ് പരാതി. കഴിഞ്ഞ മാര്‍ച്ച് ഏഴിന് ഇയാള്‍ പ്രണയം നടിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Tags