പഴയങ്ങാടി പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ 20 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു

A case has been registered against 20 youth league workers who had protested to the Pazhyangadi police station
A case has been registered against 20 youth league workers who had protested to the Pazhyangadi police station

കണ്ണൂർ:പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ പങ്കെടുത്ത 20 പേർ ക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു.പി.പി. ഇബ്രാഹിം, എ.പി. ബദറുദ്ദീൻ, ജംഷീദ് ആലക്കാട്, ദാവൂദ് മുഹമ്മദ്, ഹാരിസ് മാട്ടൂൽ, സമദ് ചൂട്ടാട്,കെ.വി. റിയാസ്, സൈനുൽ ആബിദ്,സാജിദ്, ഉനൈസ് കൂടാളി, തസ്ലീം അടിപ്പാലം, ജുനൈദ് പുതിയ ങ്ങാടി, സമദ് മാടായി എന്നീ 13 പേർക്കും കണ്ടാലറിയാവുന്ന ഏഴുപേർ ഉൾപ്പെടെ 20 പേർ ക്കെതിരെയുമാണ് കേസെടുത്തത്.

പോലീസ് സ്റ്റേഷൻ എസ്. എച്ച്.ഒ. എൻ.കെ. സത്യനാഥൻ്റെ പരാതിയിൽ സ്വമേധയാകേസെടുക്കുകയായിരുന്നു.ന്യായവിരോധമായി സംഘം ചേർന്ന് പോലീസ് സ്റ്റേഷനു മുന്നിലുള്ള റോഡും പോലീസ് സ്റ്റേഷനി ലേക്കുള്ള വഴിയും തടസ്സപ്പെടുത്തിയതിനും സർക്കാറിനും മുഖ്യ മന്ത്രിക്കുമെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനുമാണ് ഇവർക്കെതിരേ പ്രഥമവിവര റിപ്പോർട്ടിലുള്ള കുറ്റം.

Tags