പേരൂലിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അടിച്ചു തകർത്ത സംഭവത്തിൽ പോലീസ് കേസെടുത്തു

perool
perool

കണ്ണൂർ: വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ അക്രമി റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാറും ഫർണിച്ചറുകളും അടിച്ചു തകര്‍ത്തു. എരമം പേരൂലിലെ കെ.വേലായുധന്റെ വീട്ടിലാണ് അക്രമം നടന്നത്. പരാതിയില്‍ പേരൂലിലെ ഉണ്ണി എന്ന പി.വിനോദിനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു.

വ്യാഴാഴ്ച്ച വൈകുന്നേരം ആറേകാലോടെയാണ് സംഭവം. പരാതിക്കാരന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയ പ്രതി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എൽ.59. എൽ 992 നമ്പർ ഇയോണ്‍ കാറിന്റെ ഗ്ലാസുകളും ബോണറ്റും, ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയായിരുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകളും മേശയും അടിച്ച് തകര്‍ക്കുകയും ചെയ്തു. 

അക്രമത്തില്‍ 60,000 രൂപയുടെ നഷ്ടമുണ്ടായിയെന്നും പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയിൽ കേസെടുത്ത പൊലിസ് പ്രതിക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags