പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിൻ്റെ പേരിൽ മർദ്ദിച്ചു: ഒൻപത് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

police8
police8

ചക്കരക്കൽ: അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിൻ്റെ പേരിൽ മർദ്ദിച്ചതിന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ ചക്കരക്കൽ പൊലിസ് കേസെടുത്തു. മൗവ്വഞ്ചേരി സ്വദേശിയായ വി.കെ മുഹമദ് മുനവറിൻ്റെ പരാതിയിലാണ് പ്ളസ്ടൂ വിദ്യാർത്ഥികളായ ഒൻപതു പേർക്കെതിരെ പൊലിസ് കേസെടുത്തത്.

നവംബർ ഒന്നിന് വൈകിട്ട് നാലേ കാലിന് സ്കൂൾ വിട്ടുപോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്നാണ് പരാതി. സ്കൂളിൽ ഷൂ ധരിച്ചെത്തുന്നത് ചോദ്യം ചെയ്തു കൊണ്ടായിരുന്നു മർദ്ദനം. ഇതേ തുടർന്നാണ് മുനവറിൻ്റെ രക്ഷിതാക്കളും സ്കൂൾ അധികൃതരും ചക്കരക്കൽ പൊലിസിൽ പരാതി നൽകിയത്.

Tags