കരുതലും കൈത്താങ്ങും: തളിപ്പറമ്പ് താലൂക്ക് അദാലത്തിൽ 154 പരാതികൾ തീർപ്പാക്കി, പയ്യന്നൂർ താലൂക്ക് അദാലത്ത് വെള്ളിയാഴ്ച

Care and support 154 complaints were settled in Taliparamba taluk adalat
Care and support 154 complaints were settled in Taliparamba taluk adalat

അദാലത്തിൽ 37 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ മന്ത്രി വിതരണം ചെയ്തു. അദാലത്തിന് മന്ത്രിയോടൊപ്പം എം വിജിൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, എഡിഎം സി പത്മചന്ദ്ര കുറുപ്പ്, ആർ.ഡി.ഒ ടി.വി രഞ്ജിത്ത്, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ എന്നിവർ നേതൃത്വം നൽകി.

തളിപ്പറമ്പ് താലൂക്ക് അദാലത്ത് മിനി സിവിൽ സ്റ്റേഷനിൽ നടന്ന കരുതലും കൈത്താങ്ങും തളിപ്പറമ്പ് താലൂക്ക് അദാലത്തിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 154 പരാതികൾ തീർപ്പാക്കി. ഡിസംബർ ആറ് വരെ ഓൺലൈനായും നേരിട്ടും 203 പരാതികളാണ് ലഭിച്ചത്. 302 പരാതികൾ അദാലത്ത് ദിവസം നേരിട്ട് സ്വീകരിച്ചു. ഇതിൽ 121 പേർ മന്ത്രിയെ നേരിട്ട് കണ്ടു. ആകെ ലഭിച്ച അപേക്ഷകൾ 505.സംസ്ഥാന സർക്കാർ നടത്തുന്ന അദാലത്തുകൾ സാമൂഹ്യ നീതി നിർവഹണത്തിന്റെ ഭാഗമാണെന്നും ജനകീയ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

അദാലത്തിലെത്തുന്ന പരാതികൾ കാലതാമസമില്ലാതെ പരിഹരിക്കുകയാണ് ലക്ഷ്യം. നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ കൂടി അദാലത്തിൽ പങ്കെടുക്കുന്നതിനാൽ നിയമപരമായി പരാതികളിൽ തീർപ്പുണ്ടാകും. ജനങ്ങളെ നേരിൽ കണ്ട് പരാതികൾ കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ഇത്തരം അദാലത്തുകൾ ബഹുജന സമ്പർക്ക പരിപാടിയായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പുതിയ പരാതികൾ അനുഭാവപൂർവം പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ പരാതികൾ അതാത് വകുപ്പുകൾക്ക് കൈമാറി രണ്ടാഴ്ചയ്ക്കകം മറുപടി നൽകും.

Care and support 154 complaints were settled in Taliparamba taluk adalat

അദാലത്തിൽ 37 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ മന്ത്രി വിതരണം ചെയ്തു. അദാലത്തിന് മന്ത്രിയോടൊപ്പം എം വിജിൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, എഡിഎം സി പത്മചന്ദ്ര കുറുപ്പ്, ആർ.ഡി.ഒ ടി.വി രഞ്ജിത്ത്, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ എന്നിവർ നേതൃത്വം നൽകി.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷനായി. എം.എൽ.എമാരായ അഡ്വ. സജീവ് ജോസഫ്, എം. വിജിൻ, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ,  കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പത്മചന്ദ്ര കുറുപ്പ്, ആർ.ഡി.ഒ ടി.വി രഞ്ജിത്ത്, ഭൂരേഖ തഹസിൽദാർ കെ. ചന്ദ്രശേഖരൻ, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ,  ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.  

ഡിസംബർ 13 വെള്ളിയാഴ്ച രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും ഇരിട്ടി താലൂക്ക് അദാലത്ത് ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെൻറ് ജോസഫ് ചർച്ച് ഹാളിലും നടക്കും.

Care and support 154 complaints were settled in Taliparamba taluk adalat

Tags