കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം മൊബൈലില്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത യുവാവിനെതിരെ പോക്‌സോ കേസെടുത്തു

google news
rape

കൂത്തുപറമ്പ്: കൂത്തുപറമ്പ്  പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍  കാറില്‍ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം  നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവിനെതിരെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സ്റ്റേഷന്‍ പരിധിയിലെ 20 കാരിയുടെ പരാതിയിലാണ് കേസ്. 

2020-ല്‍ ആണ് പരാതിക്കാസ് പദമായ സംഭവം. സ്റ്റേഷന്‍ പരിധിയില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയെ തൊക്കിലങ്ങാടി സ്വദേശിയായ വരുണ്‍ കാറില്‍ കൂട്ടികൊണ്ടു പോകുകയും പ്രതിയുടെ വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്വങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പിന്നീട് പ്രചരിപ്പിച്ചുവെന്നും കാണിച്ച് പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്. 

സംഭവം നടന്ന സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.

Tags