കൂത്തുപറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

Cannabis plants were found in the field
Cannabis plants were found in the field

കണ്ണൂർ : കൂത്തുപറമ്പ് പാറാലിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. പെട്രോൾപമ്പിന് സമീപത്തെ കെട്ടിടത്തിന്റെ പിൻവശത്തെ സ്ഥലത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

ഒന്നിന് ഒരു മീറ്റർ നീളവും മറ്റൊന്നിന് 65 സെന്റീമീറ്റർ നീളവുമുണ്ട്. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി ചെടികൾ സ്റ്റേഷനിലേക്ക് മാറ്റിയതിനു ശേഷം അന്വേഷണമാരംഭിച്ചു.

Tags