കായലോട് റോഡരികിൽ കഞ്ചാവ് ചെടി എക്സൈസ് പിടികൂടി

google news
കായലോട് റോഡരികിൽ കഞ്ചാവ് ചെടി എക്സൈസ് പിടികൂടി

കണ്ണൂർ: കണ്ണൂർ - കുത്തുപറമ്പ് സംസ്ഥാന പാതയിലെ റോഡരികിൽ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.കായലോട് റോഡരികിലാണ് 1.5 മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എകെ.വിജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിൽ കേസെടുത്തിട്ടുണ്ട്..കായലോട് പെട്രോൾ പമ്പിന് അടുത്തായാണ് റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്.കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ് ) മാരായ പി.പ്രമോദൻ, യു.ഷാജി,കണ്ണൂർ ഐ.ബിഅസിസ്റ്റൻ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) സുകേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻസി.വിഷ്ണു, എം. സുബിൻ, ജിജീഷ്, ബിനീഷ്, എക്സൈസ് ഡ്രൈവർ കെ കെ. സജീവ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

Tags