കണ്ണൂരില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു, ഭരണഘടന വായിച്ച് എം.വി ജയരാജന്‍, പയ്യാമ്പലത്ത്‌സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനടത്തി കെ.സുധാകരന്‍, പ്രവര്‍ത്തകര്‍ക്കൊപ്പം സി.രഘുനാഥ്

google news
candidates mv jayarajan have submitted their nomination papers in Kannur

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയും നാമനിര്‍ദ്ദേശപത്രിക നല്‍കി. ബുധനാഴ്ച്ച പകല്‍ പന്ത്രണ്ടുമണിക്ക്  എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജനും ഒരുമണിയോടെ എന്‍.ഡി. എ സ്ഥാനാര്‍ത്ഥി സി.രഘുനാഥും  ജില്ലാവരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ അരുണ്‍ കെ.വിജയന്മുന്‍പാകെ പത്രിക നല്‍കി. ഉച്ചയ്ക്ക് രണ്ടരയോടെ യു.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനും നാമനിര്‍ദ്ദേശപത്രിക നല്‍കി. 
 

പാറക്കണ്ടിയിലെ സി.പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നും കേന്ദ്രീകരിച്ചു  പ്രകടനമായെത്തി  കാല്‍ടെക്‌സിലെ എ.കെ.ജി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ്‌സമര്‍പ്പിച്ചത്. 
 

സി. ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍, സി.പി. ഐ ജില്ലാസെക്രട്ടറി സി.പി സന്തോഷ്‌കുമാര്‍, കേരള കോണ്‍ഗ്രസ് എം ജില്ലാസെക്രട്ടറി ജോയ് കൊന്നക്കല്‍ എന്നിവരാണ് എം.വി ജയരാജന്റെ പേര് നിര്‍ദ്ദേശിച്ചത്. ഡമ്മിസ്ഥാനാര്‍ത്ഥിയായ എല്‍.ഡി. എഫ് ജില്ലാകണ്‍വീനര്‍ എന്‍. ചന്ദ്രനും പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണ വേളയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി  സി.പി. എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി എന്നിവരുമുണ്ടായിരുന്നു.  

candidates c reghunath  have submitted their nomination papers in Kannur


 

രാവിലെ 11.15ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നിന്നും എന്‍.ഡി. എ നേതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയായിട്ടാണ് ന്‍.ഡി. എ സ്ഥാനാര്‍ത്ഥി സി.രഘുനാഥ് കലക്ടറേറ്റിലെത്തിയത്. രണ്ടു സെറ്റ് പത്രികയാണ്‌സമര്‍പ്പിച്ചത്. ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ വേലായുധന്‍ നിര്‍ദ്ദേശിച്ചു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍  എ.പി അബ്ദുളളക്കുട്ടി, സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത് ബി.ഡി.ജെ. എസ് സംസ്ഥാന സെക്രട്ടറി പൈലി വാത്യാട്ട്, ബി.ജെ.പി മേഖലാ സെക്രട്ടറി കെ.കെ വിനോദ്കുമാര്‍, കെ. ശ്രീകാന്ത് എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.

ഇതിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല വരണാധികാരികൂടിയായ ജില്ല കളക്ടര്‍ അരുണ്‍.കെ.വിജയന് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പം പത്രിക സമര്‍പ്പണത്തിന് എത്തി. ഡിസിസി ഓഫീസില്‍ നിന്നും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും  അകമ്പടിയോടെയാണ്   പത്രിക സമര്‍പ്പണത്തിന് എത്തിയത്.

ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, എം എല്‍ എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുല്‍ കരീം ചേലേരി ,സോണി സെബാസ്റ്റിയന്‍ ,സി എ അജീര്‍, ടി.ഒ മോഹനന്‍, ഇല്ലിക്കല്‍ അഗസ്തി, വട്ടക്കണ്ടി അഹമ്മദ് ,മുസ്ലിഹ് മഠത്തില്‍ ,ജോസ് ജോര്‍ജ്ജ് പ്ലാന്തോട്ടം ,വി പി അബ്ദുല്‍ റഷീദ് ,കെ പ്രമോദ്,വി വി പുരുഷോത്തമന്‍ ചന്ദ്രന്‍ തില്ലങ്കേരി, കെ ജയന്ത്,കെ സി വിജയന്‍ ,എം പി മുഹമ്മദലി ,റിജില്‍ മാകുറ്റി ,കെ സി മുഹമ്മദ് ഫൈസല്‍ ,സജീവ് മറോളി ,ശ്രീജ മഠത്തില്‍ , ശമീമ ടീച്ചര്‍ ,രാജീവന്‍ എളയാവൂര്‍ ,പി സി അഹമ്മദ് കുട്ടി,തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

candidates k sudhakaran have submitted their nomination papers in Kannur

നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ഗാന്ധി ശില്പത്തിലും, യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തിയാണ് പത്രിക സമര്‍പ്പണത്തിനായി കലക്ട്രേറ്റിലേക്ക് പുറപ്പെട്ടത്.പത്രിക സമര്‍പ്പണത്തിന് കളക്ടറേറ്റില്‍ എത്തുന്നതിനുമുമ്പായി മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.നൂറു കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ കെ.സുധാകരനെ അനുഗമിച്ചു.വാദ്യമേളവും മുദ്രാ വാക്യം വിളിയും പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

Ideal vishu

Tags