" അമൃതം 2024" ; കാൻസർ അതിജീവിതരുടെ ഒത്തുചേരൽ ജൂൺ 22 ന് തലശ്ശേരിയിൽ

jhhv
jhhv

കണ്ണൂർ : തലശ്ശേരി മലബാർ കാൻസർ സെന്റർ, ജില്ലാ പഞ്ചായത്ത് , തലശ്ശേരി മുനിസിപ്പാലിറ്റി, കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ 22 ന് തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ "അമൃതം 2024" എന്ന പേരിൽ അർബുദ അതിജീവിത രുടെ സംഗമം നടത്തുന്നു.

2014 മുതൽ 20 18 വരെയുള്ള കാലയളവിൽ ചികിത്സ സ്വീകരിച്ച് രോഗമുക്തരായി സാധാരണ ജീവിതം നയിക്കുന്ന 700 ഓളം കാൻസർ അതിജീവി തരും അവരുടെ കുടുംബാംഗങ്ങളുംകൂട്ടിരിപ്പു കാരും ആരോഗ്യ പ്രവർത്തകരും സംഗമത്തിൽ ഒത്തുചേരും. അവരുടെ അനുഭവങ്ങൾ പങ്കിട്ടാനുള്ള വേദി കൂടിയായിരിക്കും ഈ ഒത്തുചേരലെന്ന് ഡോ. ചന്ദ്രൻ കെ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലത്ത് 9 മണി മുതൽ 3 മണി വരെ നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം ചെയ്യും.ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അതിജീവിതരെ ഓൺലൈനായി അഭിസംബോധന ചെയ്യും.

സ്പീക്കർ എ എൻ ഷംസീർ ചടങ്ങിൽ നേരിട്ട് സംബന്ധിക്കും. കഥാകൃത്ത് ടി പത്മനാഭൻ മലബാർ കാൻസർ സെന്ററിന്റെ അതിജീവിതരുടെ അനുഭവങ്ങൾ അടങ്ങുന്ന " സായൂജ് "ആരോഗ്യ പ്രവർത്തകരുടെ രോഗീപരിചരണ അനുഭവങ്ങൾ അടങ്ങുന്ന "സമർപ്പൺ" എന്നീ 2 പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

ചെണ്ട വിദ്വാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാർ, സിനിമാ താരം നാദിയ മൊയ്തു, ഗായിക സയനോര ഫിലിപ്പ് . തുടങ്ങി സാമൂഹിക-സാംസ്കാരിക-രാഷ്ടീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ഡോ: ശരത് . ആശുപത്രി അഡ്മിനിസ്ട്രറ്റർ ടി അനിത, വിജിലൻസ് ഓഫീസർ പി കെ സുരേഷ്, ഡോ.എ പി നീതു. ജില്ലാ പഞ്ചായത്ത് സിക്രട്ടറി കെ വി മുകുന്ദൻ ,കെ സി സി സി പ്രസിഡണ്ട്പുതുക്കുടി നാരായണൻഎന്നിവരും പങ്കെടുത്തു.

Tags